ലക്ഷ്മി ഹെബ്ബാൾക്കർ
ബംഗളൂരു: ജി.എസ്.ടിയും ആദായനികുതിയും അടക്കുന്നവരായി രേഖപ്പെടുത്തിയതിനാല്‍ ഏകദേശം 52,000 സ്ത്രീകൾക്ക് ഗൃഹലക്ഷ്മി പദ്ധതി പ്രകാരം പണം ലഭിക്കുന്നില്ലെന്ന് വനിത-ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ നിയമസഭയെ അറിയിച്ചു. ഇതില്‍ 20,000 ഗുണഭോക്താക്കളുടെ പ്രശ്നം ഇതിനകം പരിഹരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജി.എസ്.ടി ആദായനികുതി വകുപ്പുകളിലെ രേഖകളും ഇതേ രീതിയിലാണെന്നും അതിനാൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. സര്‍ക്കാറോ വകുപ്പോ ഈ കാര്യത്തില്‍ തെറ്റുകാരല്ലെന്നും പി.എച്ച്. പൂജാർ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. ഗുണഭോക്താക്കളില്‍ ചിലര്‍ ബിസിനസ് കൈകാര്യം ചെയ്യുന്നതിനാല്‍ ജി.എസ്.ടി, ആദായനികുതി എന്നിവ അടക്കുന്നുണ്ട്.
ഗൃഹലക്ഷ്മി പദ്ധതിക്കായി പ്രത്യേകം തയാറാക്കിയ സോഫ്റ്റ്വെയറിൽ ഒരു ഗുണഭോക്താവ് ജി.എസ്.ടി അല്ലെങ്കിൽ ആദായനികുതി അടക്കുന്നയാളാണെന്ന് രേഖപ്പെടുത്തിയാൽ പിന്നീട് മാറ്റാൻ കഴിയില്ല. എങ്കിലും അർഹരായവർക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സർക്കാർ ശ്രമിക്കുന്നുണ്ട്.
നികുതി അടക്കുന്നവർ പദ്ധതിക്ക് അർഹരല്ലെന്ന നിബന്ധന നിലവിലുണ്ട്. എങ്കിലും തെറ്റായ വിവരങ്ങൾ നല്കിയതുമൂലം പേര് ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ പുനഃപരിശോധന നടത്തിവരുകയാണെന്നും മന്ത്രി വ്യക്തമാക്കി. കർണാടക സർക്കാറിന്റെ ഗൃഹലക്ഷ്മി പദ്ധതി മുഖേന കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.