ബംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര ഗ്രാമമായി ഹംപിയെ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം തിരഞ്ഞെടുത്തു. ലോക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായായിരുന്നു പ്രഖ്യാപനം. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമായി ലഭിച്ച 795 അപേക്ഷകളിൽനിന്നാണ് ഹംപിയെ തിരഞ്ഞെടുത്തത്. ഹംപിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ നേട്ടം സഹായിക്കും. വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളുള്ള ഹംപി യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച നഗരംകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.