ബംഗളൂരു: എയ്റോ ഇന്ത്യയിലെ പ്രദർശനത്തിൽ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിന്റെ സ്റ്റാളിൽ പ്രദർശിപ്പിച്ച ഹിന്ദുസ്ഥാൻ ലീഡ് ഇൻ ഫൈറ്റർ ട്രെയ്നർ -42 (എച്ച്.എൽ.എഫ്.ടി -42) വിമാന മാതൃകയിൽ ഹനുമാന്റെ ചിത്രം വീണ്ടും ചേർത്തു.
പ്രദർശനത്തിന്റെ ആദ്യ ദിനത്തിൽ ഇത് വിവാദമായതോടെ ചിത്രം നീക്കിയിരുന്നു. എച്ച്.എൽ.എഫ്.ടി -42 വിമാന മാതൃകയിൽ ‘കൊടുങ്കാറ്റ് വരുന്നു’ എന്ന സ്ലോഗനൊപ്പമാണ് ഹനുമാന്റെ ചിത്രമുള്ളത്. മുകളിൽനിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചിത്രം വീണ്ടും പതിച്ചതെന്ന് എച്ച്.എ.എൽ അധികൃതർ പ്രതികരിച്ചു.
എയ്റോ ഇന്ത്യയിൽ ആദ്യമായാണ് എച്ച്.എൽ.എഫ്.ടി -42ന്റെ സ്കെയിൽ മോഡൽ പ്രദർശിപ്പിക്കുന്നത്. അഞ്ചു ദിവസത്തെ എയ്റോ ഇന്ത്യ പ്രദർശനം വെള്ളിയാഴ്ച സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.