ഹജ്ജ് ക്യാമ്പില്‍ നിന്നുള്ള ദൃശ്യം
ബംഗളൂരു: കർണാടകയിലെ വിവിധ പ്രദേശങ്ങളിൽനിന്നും ഈ വർഷത്തെ ഹജ്ജിന് പുറപ്പെടുന്നവരെ വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ബംഗളൂരു അന്തരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ചൊവ്വാഴ്ച പുലർച്ചെ 6.30 ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. ബംഗളൂരുവിലെത്തുന്ന തീർഥാടകരായ യാത്രക്കാർക്ക് ഹജ്ജ് ഹൗസിൽ വിശ്രമിക്കുന്നതിന് ഏർപ്പെടുത്തിയ ഹജ്ജ് ക്യാമ്പ് തിങ്കളാഴ്ച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. 31 ൈഫ്ലറ്റുകളിലായി 10,765 ഹാജിമാരാണ് ഇത്തവണ ഹജ്ജിനായി ബംഗളൂരുവില്‍നിന്നും യാത്ര തിരിക്കുന്നത്. മേയ് 21 നാണ് അവസാന വിമാനം.
മേയ് 21ന് ക്യാമ്പ് സമാപിക്കും ഹജ്ജ് ക്യാമ്പിൽ സേവനത്തിനായി പി.എം. അബ്ദുൽ ലത്തീഫ് ഹാജിയുടെ നേതൃത്വത്തിൽ മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകർ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.