ബംഗളൂരു: ഗ്രാൻഡ് റൂഹാനി ഇജ്തിമാ 2026 സംഘടിപ്പിക്കുന്നതിനായി സ്വാഗത സംഘം കമ്മിറ്റി രൂപവത്കരിച്ചതായി സംഘാടകർ അറിയിച്ചു. ജാഫർ നൂറാനി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഇബ്രാഹിം ബാഫഖി തങ്ങള്‍ (അധ്യക്ഷന്‍), അനസ് സിദ്ദീഖി (വർക്കിങ് ചെയർമാന്), ഉസ്മാൻ ശരീഫ് (കൺവീനര്‍), മുജീബ് സഖാഫി (വർക്കിങ് കൺവീനര്‍), ഫാറൂഖ് അമാനി (ജോ. കൺവീനര്‍) ഇസ്മായിൽ സഅദി (കോഓഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ആത്മീയ-സാമൂഹിക രംഗങ്ങളിലെ പ്രഗത്ഭരെ ഉൾപ്പെടുത്തി ഉപദേശക സമിതി രൂപവത്കരിച്ചു. റമദാൻ 21ാം രാവിൽ നടക്കുന്ന ഇജ്തിമയുടെ ഒരുക്കങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനായി ഫിനാൻസ്, പബ്ലിസിറ്റി, മീഡിയ, സ്റ്റേജ് ആന്‍ഡ് ഗ്രൗണ്ട്, ഭക്ഷണം, ലീഗൽ, വളന്റിയർ, ഗെസ്റ്റ് റിലേഷൻസ്, സ്വലാത്ത് കോഓഡിനേഷൻ, ഉർദു കോഓഡിനേഷൻ, ഇക്കോ റസ്പോൺസിബിലിറ്റി, മെഡിക്കൽ തുടങ്ങി വിവിധ ഉപ കമ്മിറ്റികളും രൂപവത്കരിച്ചു.
അതോടൊപ്പം കെ.എം.ജെ, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.യു, എസ്.ജെ.എം, എസ്.എം.എ എന്നീ സംഘടനകളുടെ കീഴിൽ വ്യത്യസ്ത മേഖലകളെ ലക്ഷ്യമിട്ടുള്ള വ്യാപക പ്രചാരണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
സിയാറത്ത് ടൂർ, സോൺ കൺവെൻഷനുകൾ, ബിസിനസ് ഓണേഴ്സ് മീറ്റ്, യൂനിറ്റ് ഇഫ്താർ മീറ്റുകൾ, കാമ്പസ് ഇഫ്താർ മീറ്റുകൾ, ബദര്‍ അനുസ്മരണ പരിപാടികൾ, ഫാമിലി ക്ലാസുകൾ, ഓൺലൈൻ പഠന ക്ലാസുകൾ, മഹബ്ബത്ത് സർബത്ത് വിതരണം, യൂനിറ്റ് തല പ്രഖ്യാപന സമ്മേളനം എന്നിവ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കും.
ഇജ്തിമയിലൂടെ ആത്മീയ ബോധവത്കരണം, മതസൗഹാർദം, സാമൂഹിക ഉത്തരവാദിത്തം എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കമ്മിറ്റി നേതാക്കൾ വ്യക്തമാക്കി. ഷാഫി ഹനഫി വിഭാഗങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കും.
ഇബ്രാഹിം സഖാഫി പയ്യോട്ട വിഷയാവതരണവും മുജീബ് സഖാഫി പദ്ധതി അവതരണവും നിർവഹിച്ചു. ഇസ്മായിൽ സഅദി, ഫറൂഖ് അമാനി, സ്വാലിഹ്, ഹബീബ് നൂറാനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.