ബംഗളൂരു: അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എസ്.എൽ. ഭൈരപ്പക്ക് അദ്ദേഹം ജോലി ചെയ്തതും ജീവിതം ചെലവഴിച്ചതുമായ മൈസൂരുവിൽ സ്മാരകം ആസൂത്രണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച പറഞ്ഞു.
അദ്ദേഹത്തിന് ജ്ഞാനപീഠം അവാർഡ് ലഭിച്ചിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി ഞാൻ പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ശക്തി ലഭിക്കട്ടെ- മുഖ്യമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ എട്ടു മുതൽ രവീന്ദ്ര കലാക്ഷേത്രയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചു. ജ്ഞാനപീഠ ജേതാവും കന്നട എഴുത്തുകാരനുമായ ചന്ദ്രശേഖര കമ്പാർ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ബി.ജെ.പി നേതാക്കളായ ബി.എസ്. യെദിയൂരപ്പ, മകനും കർണാടക ബി.ജെ.പി അധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്ര തുടങ്ങിയവരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമടക്കം നിരവധി പേർ അന്തിമ ദർശനത്തിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.