ബംഗളൂരു: മൈസൂരുവിൽനിന്ന് വാസ്കോയിലേക്കുള്ള സ്പെഷൽ ട്രെയിൻ ബംഗളൂരു, ഹുബ്ബള്ളി വഴി സർവിസ് നടത്തുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ക്രിസ്മസ്-പുതുവത്സര തിരക്ക് പരിഗണിച്ചാണ് ഗോവ സ്പെഷൽ ട്രെയിൻ അനുവദിച്ചത്. മൈസൂരു-വാസ്കോ ഡ ഗാമ എക്സ്പ്രസ് (06231) ഡിസംബർ 29ന് മൈസൂരുവിൽനിന്ന് രാത്രി 7.10ന് പുറപ്പെട്ട് വാസ്കോയിൽ പിറ്റേന്ന് ഉച്ചക്ക് 1.50ന് എത്തിച്ചേരും. വാസ്കോ ഡ ഗാമ-മൈസൂരു എക്സ്പ്രസ് (06232) ഡിസംബർ 25, ജനുവരി ഒന്ന് തീയതികളിൽ വാസ്കോയിൽനിന്ന് ഉച്ചക്ക് 2.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.45ന് മൈസൂരുവിലെത്തും. മണ്ഡ്യ, രാമനഗര, കെ.എസ്.ആർ ബംഗളൂരു, യശ്വന്ത്പുർ, തുമകുരു വഴിയാണ് സർവിസ്. ഈ ട്രെയിനിൽ എ.സി കോച്ചുകളിൽ പുതപ്പും വിരികളും നൽകില്ലെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.