ഗോവ-മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നു
മംഗളൂരു: ഗോവ-മംഗളൂരു വന്ദേ ഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നതിനുള്ള അണിയറ നീക്കം റെയിൽവേ ആരംഭിച്ചു. രാവിലെ 5.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് ഉച്ച 1.15ന് ഗോവയിലെത്തുന്ന രീതിയിൽ സമയം ക്രമീകരിക്കാനാണ് ആലോചിക്കുന്നത്. 2.40നുള്ള ഗോവ മുംബൈ വന്ദേ ഭാരതിന് കണക്ഷൻ ലഭിക്കും. 10.40ന് മുംബെയിൽ എത്താൻ കഴിയും.
രാവിലെ 5.25ന് പുറപ്പെടുന്ന മുംബൈ-ഗോവ വന്ദേഭാരത് 1.10ന് ഗോവയിലെത്തും. രണ്ട് മണിക്ക് ഗോവ-കോഴിക്കോട് സർവിസ് ആരംഭിച്ചാൽ രാത്രി 10.30ന് കോഴിക്കോടും എത്താം. കോഴിക്കോട് മംഗളൂരു-ഗോവ വന്ദേ ഭാരതിന് കണ്ണൂർ, കാസർകോട്, ഉഡുപ്പി, ബൈന്തൂർ, മൂകാംബിക റോഡ്, കാർവാർ എന്നിവിടങ്ങളിൽ കൂടി സ്റ്റോപ് അനുവദിക്കും.
അതേസമയം, വന്ദേഭാരതിന് കടന്നു പോവാൻ മറ്റു ട്രെയിനുകൾ പിടിച്ചിടുന്ന ഏർപ്പാട് ഗോവ-കോഴിക്കോട് വന്ദേഭാരത് വരുന്നതോടെ യാത്രക്കാർക്ക് പ്രഹരമാവുമെന്ന ആശങ്കയും ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.