പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് വിദ്യാര്‍ഥികളെ മർദ്ദിച്ച ഗെസ്റ്റ് അധ്യാപികയെ സർവിസിൽ നിന്ന് പുറത്താക്കി
ബംഗളൂരു: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് സര്‍ക്കാര്‍ സ്കൂളിലെ മൂന്നു വിദ്യാര്‍ഥികളെ ക്രൂരമായി മർദ്ദിച്ച ഗെസ്റ്റ് അധ്യാപികയെ സർവിസിൽ നിന്ന് പുറത്താക്കി. രണ്ട്,മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ഥികളായ തരുൺ, ആര്യ, ആദിത്യ, പൃഥ്വി എന്നിവാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തുമാരി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഗർ താലൂക്കിലെ കിരുവാസെ ഗ്രാമത്തിലെ സർക്കാർ ലോവർ പ്രൈമറി സ്കൂളിലെ ഗെസ്റ്റ് അധ്യാപിക രക്ഷിതയാണ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്. വീട്ടില്‍ മടങ്ങിയെത്തിയ കുട്ടികളുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്‍റെ പാടുകള്‍ കണ്ട രക്ഷിതാക്കള്‍ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് അധ്യാപികയുടെ മനുഷ്യത്വരഹിതമായ പ്രവൃത്തി പുറത്തുവന്നത്.
മൂന്ന് കുട്ടികളെയും തുമാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഗെസ്റ്റ് അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാരോപിച്ച് രക്ഷിതാക്കള്‍ പ്രതിഷേധം നടത്തി. സാഗർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ സദാനന്ദ സ്വാമി സ്കൂൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരീക്ഷയിൽ നന്നായി വിജയിക്കാത്തതിന് കുട്ടികളെ മർദിച്ചതായി അധ്യാപിക സമ്മതിച്ചതായി മാതാപിതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.