ഡി.കെ. ശിവകുമാർ
കർണാടകയിൽ വരൾച്ച രൂക്ഷം; കൂടുതൽ താലൂക്കുകൾ ഉൾപ്പെടുത്തുന്നതിൽ തീരുമാനമെടുക്കുമെന്ന് ഡികെ ശിവകുമാർ
ബംഗളൂരു: കർണാടക സർക്കാർ ഇതിനകം 101 താലൂക്കുകൾ വരൾച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടുത്ത15 ദിവസത്തിനുള്ളിൽ കൂടുതൽ താലൂക്കുകൾ വരൾച്ച ബാധിതമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ബഗൽകോട്ട് ജില്ലയിലെ കുടലസംഗമയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്‍റെ മാർഗനിർദേശങ്ങൾക്കനുസൃതമായി ജില്ല ചുമതലയുള്ള മന്ത്രിമാരിൽനിന്നും ഉദ്യോഗസ്ഥരിൽ നിന്നുമുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വരൾച്ച ബാധിത പ്രദേശങ്ങളുടെ പട്ടിക ഘട്ടംഘട്ടമായി പുറത്തിറക്കും.
ചുരുക്കം ചില പ്രദേശങ്ങൾ ഒഴികെ മിക്ക സ്ഥലങ്ങളിലും നല്ല വിളകള്‍ ലഭിക്കുന്നില്ല. കർഷകരുമായി സംസാരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇത്തവണ 42 മുതൽ 43 ശതമാനം വരെ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം നിരവധി ജില്ലകളിൽ കടുത്ത വരൾച്ച നേരിട്ടു. ഗദഗ്, ധാർവാഡ്, ഹാവേരി, ബഗൽകോട്ട് എന്നിവിടങ്ങളിലെ വിളകളെയും വരള്‍ച്ച സാരമായി ബാധിച്ചു. വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാത്ത സ്ഥലങ്ങൾ അടുത്തിടെ സന്ദർശിച്ചതായും സർക്കാർ റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്നും വൈകാതെ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.