ജി.എം ബനാത്ത്‌വാല സെന്‍റർ ഫോർ ഹ്യുമാനിറ്റി പ്രഖ്യാപനം ഞായറാഴ്ച

മുംബൈ: ജി.എം ബനാത്ത്‌വാല സെന്‍റർ ഫോർ ഹ്യുമാനിറ്റിയുടെ ഔപചാരിക പ്രഖ്യാപനം ഞായറാഴ്ച മുസ്​ലിം ലീഗ്​ അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.

അശരണരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായുള്ള കർമ പദ്ധതികളുമായി എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര കമ്മിറ്റിയാണ്​ ജി.എം ബനാത്ത്‌വാല സെന്‍റർ ഫോർ ഹ്യുമാനിറ്റിക്ക് രൂപംനൽകിയത്​.

ഞായറാഴ്ച രാവിലെ 10ന്​ ഭീവണ്ടി ദാറുൽ ഹുദ കാമ്പസിൽ നടക്കുന്ന ചടങ്ങിൽ മുനവ്വറലി ശിഹാബ് തങ്ങൾ ലോഗോ പ്രകാശനം ചെയ്യുമെന്ന്​ കൺവീനർ വി.കെ. സൈനുദ്ധീൻ അറിയിച്ചു.

Tags:    
News Summary - GM Banatwala Center for Humanity announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.