വാതക ടാങ്കർ മറിഞ്ഞ് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

മംഗളൂരു: അഗസുരു കാഞ്ചിന ബാഗിലുവിൽ മീഥേൻ വാതകം കയറ്റിയ ടാങ്കർ മറിഞ്ഞത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തെത്തുടർന്ന് അങ്കോള-യെല്ലാപൂർ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം.

മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ പൊതുജനങ്ങളുടെ സഞ്ചാരം അധികൃതർ നിയന്ത്രിച്ചു. ഗുജറാത്തിലെ കലോജയിൽ നിന്ന് ഹെബ്രി വിശ്വാസ് നഗറിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.

അങ്കോള തഹസിൽദാർ ഡോ. ചിക്കപ്പ നായക്, പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന സേന എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അങ്കോളക്കും യെല്ലാപൂരിനുമിടയിൽ വാഹനങ്ങൾ ഹോസ്‌കാംബി-ഹില്ലൂർ, അഗസുരു-കോഡ്‌സാൻ റോഡുകൾ വഴി തിരിച്ചുവിട്ടു.

Tags:    
News Summary - Gas tanker overturns traffic on national highway standstill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.