പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയം
ബംഗളൂരു: കലബുറുഗി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് പട്ടാൻ ഗ്രാമത്തിനടുത്തുള്ള ‘ഡ്രൈവർ ധാബ’ ഭക്ഷണശാലയിൽ ചൊവ്വാഴ്ച അർധ രാത്രിക്ക് ശേഷം ഒരുസംഘം ആളുകൾ മൂന്നുപേരെ വെട്ടിക്കൊന്നു. സിദ്ധാരൂഢ ശരണബസയ്യ (35), ജഗദീഷ് ദത്താത്രേയ (33), രാമചന്ദ്ര അംബറാവു (35) എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
ആക്രമികൾ ധാബയിലേക്ക് അതിക്രമിച്ചു കയറി മാരകായുധങ്ങൾ ഉപയോഗിച്ച് മൂന്നുപേരെയും കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പൂർവ വൈരാഗ്യമാണ് ആക്രമണത്തിനും കൊലപാതകത്തിനും കാരണമെന്ന് സംശയിക്കുന്നു. കലബുറുഗി സബർബൻ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുവരുകയാണ്.
സംഭവത്തിൽ ഏഴ് പേരെ കലബുറുഗി പൊലീസ് അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണർ ഡോ. എസ്.ഡി.ശരണപ്പ പറഞ്ഞു.
എഫ്.ഐ.ആറിൽ ആകെ 11 പ്രതികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.