ഐ.ടി ജീവനക്കാരൻ ടൂറിസ്റ്റ് ബസിൽ രാസ ലഹരി കടത്തുന്നതിനിടെ പിടിയിൽ

അങ്കമാലി: ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന ഐ.ടി. ജീവനക്കാരനായ യുവാവിൽനിന്ന് എം.ഡി.എം.എ പിടികൂടി. ജില്ല ലഹരി വിരുദ്ധ സ്ക്വാഡും, അങ്കമാലി പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ 19 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. കോട്ടയം കങ്ങഴ കണിയാണിക്കൽ വീട്ടിൽ അനന്ദുവാണ് (26) അറസ്റ്റിലായത്.

ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് അനന്ദുവിന്‍റെ ഷോൾഡർ ബാഗിനകത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗളൂരുവിൽനിന്നാണ് അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ കടത്തിയതെന്നും, ഇയാൾ ബംഗളൂരുവിൽ ഐ.ടി ജീവനക്കാരനാണെന്നും പൊലീസ് പറഞ്ഞു.

നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ്കുമാർ, ആലുവ ഡി.വൈ. എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എ. രമേശ്, സബ് ഇൻസ്പെക്ടർ അസ് രിഫ് ഷഫീഖ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ബംഗലൂരുവിൽനിന്ന് അന്തർ സംസംസ്ഥാന ടൂറിസ്റ്റ് ബസിൽ 69 ഗ്രാം രാസലഹരി കടത്തുന്നതിനിടെ മൂവാറ്റുപുഴ സ്വദേശിയായ ബിലാൽ (21) എന്ന യുവാവിനെ പറവൂർക്കവലയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു.

Tags:    
News Summary - IT employee arrested while smuggling drugs in tourist bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.