യുവാവ് കാമുകിയെ കുത്തിക്കൊന്നു

ബംഗളൂരു: കോലാർ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വ്യാഴാഴ്ച രാവിലെ യുവാവ് തന്റെ കാമുകിയായ യുവതിയെ കുത്തിക്കൊന്നു. ബംഗാർപേട്ട് താലൂക്കിലെ ദാസരഹൊസഹള്ളി നിവാസിയും നരസപുര ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ജോലിക്കാരിയുമായ സുജാതയാണ്(27) കൊല്ലപ്പെട്ടത്. സംഭവം അറിഞ്ഞ നാട്ടുകാർ അക്രമി ബംഗാർപേട്ട് താലൂക്കിൽ യെലബുർഗി ഗ്രാമത്തിലെ ചിരഞ്ജീവിയെ(30) പിടികൂടി കോലാർ ടൗൺ പൊലീസിന് കൈമാറി.

വ്യാഴാഴ്ച രാവിലെ, സുജാത ജോലിക്ക് പോകുമ്പോൾ ബംഗാർപേട്ട് റോഡിൽ ചിരഞ്ജീവി കണ്ടുമുട്ടുകയും കത്തികൊണ്ട് കുത്തിക്കൊല്ലുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയ മൊഴി. യുവാവും യുവതിയും തമ്മിൽ ഈയിടെയായി വഴക്കിടാറുണ്ടായിരുന്നുവെന്ന് ചിരഞ്ജീവിയുടെ കൂട്ടുകാരും മൊഴി നൽകിയിട്ടുണ്ട്

Tags:    
News Summary - Young man stabbed his girlfriend to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.