കോടതിയലക്ഷ്യം: പവർ ടി.വി എം.ഡിക്ക് തടവ്ശിക്ഷ

ബംഗളൂരു: കോടതിയലക്ഷ്യത്തിന് പവർ ടി.വി മാനേജിങ് ഡയറക്ടർ രാകേഷ് ഷെട്ടിക്ക് ബംഗളൂരു റൂറൽ ജില്ല കോടതി മൂന്നു മാസം തടവ് ശിക്ഷ വിധിച്ചു. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ബി.ആർ. രവികാന്തെ ഗൗഡക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിൽനിന്ന് ചാനലിനെ വിലക്കി ജില്ല കോടതി.

സെപ്റ്റംബര്‍ എട്ടിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രതി മനഃപൂർവം ഉത്തരവ് ലംഘിച്ചെന്ന് ഹരജിക്കാരൻ സംശയാതീതമായി തെളിയിച്ചിട്ടുണ്ടെന്ന് സീനിയർ സിവിൽ ജഡ്ജി അബ്ദുൽ സലീം പറഞ്ഞു. ഇടക്കാല ഉത്തരവിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും പവർ ടി.വി ഹർജിക്കാരനെ തെറ്റായി ചിത്രീകരിക്കുന്ന പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് തുടർന്നെന്ന് കോടതി നിരീക്ഷിച്ചു.

2023 സെപ്റ്റംബർ 22, 23 തീയതികളിൽ ചാനൽ പരിപാടികളില്‍ ഹരജിക്കാരന്‍റെ സ്വഭാവം ചർച്ച ചെയ്യുകയും അദ്ദേഹത്തെ തെറ്റായി ചിത്രീകരിക്കുന്ന “പവർ ബ്രേക്കിങ്” എന്ന ഷോ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. എക്സ് പാര്‍ട്ടി ഇടക്കാല ഉത്തരവ് ലംഘനം കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുന്നുവെന്ന് കോടതി ആവർത്തിച്ചു. ഈ ഉത്തരവുകൾ അനുസരിക്കേണ്ടതാണെന്നും അവയുടെ ലംഘനത്തിന് ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർനടപടികള്‍ക്കായി കേസ് ജനുവരി 31ലേക്ക് മാറ്റി.

Tags:    
News Summary - Contempt of court: Power TV MD sentenced to prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.