ബംഗളൂരു: നഗര ജില്ല റീജ്യനിൽ ട്രാൻസ്പോർട്ട് അതോറിറ്റി ഓട്ടോറിക്ഷയുടെ ഏറ്റവും കുറഞ്ഞ നിരക്ക് വർധിപ്പിച്ചു. ആദ്യത്തെ രണ്ട് കിലോമീറ്ററിന് മിനിമം 30 രൂപയിൽനിന്ന് 36 രൂപയായി ഉയർത്തി. ആഗസ്റ്റ് ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ബൃഹദ് ബംഗളൂരു മഹാനഗര പാലികെയുടെ പരിധിക്കുള്ളിൽ നിരക്ക് സാധുവാണ്.
ആദ്യത്തെ രണ്ട് കിലോമീറ്ററിനുശേഷം ഓരോ കിലോമീറ്ററിനും 18 രൂപയായിരിക്കും. രാത്രി 10 മുതൽ പുലർച്ച അഞ്ച് വരെയുള്ള യാത്രക്ക് സാധാരണ നിരക്കിന്റെ പകുതി കൂടി നൽകണം. ഒക്ടോബർ 31നകം ഓട്ടോ മീറ്ററുകൾ വീണ്ടും പരിശോധിച്ച് സ്റ്റാമ്പ് ചെയ്യണമെന്നും പുതുക്കിയ നിരക്കുകൾ മീറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.