പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനും പ്രിയദർശനി ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ഈസ്റ്റ് പോയിന്‍റ് മെഡിക്കൽ കോളജുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പില്‍ നിന്ന്
ബംഗളൂരു: പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനും പ്രിയദർശനി ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ഈസ്റ്റ് പോയിന്‍റ് മെഡിക്കൽ കോളജുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ചെയർമാൻ രാമചന്ദ്രൻ തൊടിയില അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ കേരള സമാജം കൊത്തന്നൂർ യൂനിറ്റ് കൺവീനർ ജെയ്സൺ ലുക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ശനിയാഴ്ച രാവിലെ 10.00 മണിക്ക് യരപ്പനഹള്ളി സമുദായ ഭവനിൽ നടന്ന പരിപാടിയിൽ ഈസ്റ്റ് പോയിന്‍റ് ഓർത്തോ ഡോക്ടർ മോഹൻ ആരോഗ്യബോധവൽക്കരണം നടത്തി. സിന്‍റോ പി. സിംലെസ്സ്, വിനോദ് ബർനാട്, സജീവൻ, പാസ്റ്റർ ഷൈജു ജോൺ എന്നിവർ നേതൃത്വം നൽകി. സ്‌മൈൽ ദന്തൽ ക്ലിനിക് സൗജന്യമായി ദന്തരോഗപരിശോധനയും നടത്തി. ക്യാമ്പില്‍ നൂറു കണക്കിനാളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.