കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ നോ​ർ​ത്ത് വെ​സ്റ്റ് എം.​എ​സ്.​രാ​മ​യ്യ ഹോ​സ്പി​റ്റ​ലി​ൻ്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ല്‍ നി​ന്ന്

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ നോ​ർ​ത്ത് വെ​സ്റ്റ് എം.​എ​സ്.​രാ​മ​യ്യ ഹോ​സ്പി​റ്റ​ലി​ൻ്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് ആ​ർ.​മു​ര​ളീ​ധ​ർ ക്യാ​മ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. സ​മാ​ജം ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ പൊ​തു​വി​ഭാ​ഗം, നേ​ത്ര​രോ​ഗം, ഇ.​എ​ൻ.​ടി, കാ​ൻ​സ​ർ ടെ​സ്റ്റ്, ത്വ​ക്ക് രോ​ഗ​ങ്ങ​ൾ, അ​സ്ഥി​രോ​ഗം, ഹൃ​ദ്രോ​ഗം, ശി​ശു​രോ​ഗം, പ്ര​സ​വ ശു​ശ്രൂ​ഷ - സ്ത്രീ​ജ​ന്യ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ വി​ദ​ഗ്‌​ധ​രാ​യ ഡോ​ക്‌​ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച് സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ൾ ന​ൽ​കി. ര​ക്ത​സ​മ്മ​ർ​ദ പ​രി​ശോ​ധ​ന, പ്ര​മേ​ഹ രോ​ഗ നി​ർ​ണ​യം എ​ന്നി​വ ന​ട​ത്തി. സ​മാ​ജം സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ നാ​യ​ർ, മെ​ഡി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ര​വി​കു​മാ​ർ, ക​ൺ​വീ​ന​ർ ഏ​ഡ​ൻ​സ്, സ​മാ​ജം ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി സി.​പി. മു​ര​ളി, രാ​മ​ച​ന്ദ്ര​ൻ, കെ. ​പി. അ​ശോ​ക​ൻ, കെ. ​വി​ശ്വ​നാ​ഥ​ൻ, വി.​കെ. വി​ജ​യ​ൻ, ഗോ​പ​കു​മാ​ർ, അ​ക്ഷ​യ്, വി​ജ​യ​ൻ പി​ള്ള, സു​ധീ​ന്ദ്ര​ൻ, ശ​ശി, ഗോ​പി​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​പി. മു​ര​ളി, വി​ശ്വ​നാ​ഥ​ൻ പി​ള്ള​യ്, വി​ശ്വം​ഭ​ര​ൻ, രാ​കേ​ഷ്, ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള, അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Free medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.