ദീപാവലി; കെ.എസ്.ആർ.ടി.സിയുടെ 2,600 പ്രത്യേക ബസുകൾ

ബംഗളൂരു: ദീപാവലി തിരക്ക് കണക്കിലെടുത്ത് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) 2,600 പ്രത്യേക ബസുകൾ ആരംഭിക്കും. ബംഗളൂരുവിൽനിന്നും നവംബർ ആറിനും എട്ടിനും ഇടയിലും വിവിധ സംസ്ഥാന, അന്തർസംസ്ഥാനങ്ങളിൽ നിന്നും നവംബർ 10 നും 11നും സർവിസുകൾ ആരംഭിക്കും.

കെമ്പെഗൗഡ ബസ് സ്റ്റേഷൻ, മൈസൂർ റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് ബസ് സര്‍വിസ് ആരംഭിക്കുക. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) ശാന്തിനഗർ, വിജയനഗർ, യശ്വന്ത്പൂർ, ജയനഗർ, മല്ലേശ്വരം 18-ാം ക്രോസ് ബസ് സ്റ്റേഷൻ, ബസവേശ്വരനഗർ ബസ് സ്റ്റേഷൻ (ശാരദ കോളനി), ഇലക്ട്രോണിക് സിറ്റി, അത്തിബെലെ, ടിൻ ഫാക്ടറി, മറ്റ് ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് മുൻകൂട്ടി റിസർവ് ചെയ്ത പ്രത്യേക ബസുകൾ സർവിസ് നടത്തും. കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് ഉഡുപ്പി, കുന്ദാപുര, പുത്തൂർ, മംഗലാപുരം, ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശൃംഗേരി, ഹൊറനാട്, ശിവമോഗ, ദാവണഗരെ, ഗോകർണ, ഹാസൻ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, കർവാർ, റാഗിപ്പൂർ, റാഗിപ്പൂർ, ശിരസി, യാദ്ഗിർ, ബിദാർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പ്രത്യേക ബസ് സർവിസുകൾ നടത്തും.

മൈസൂർ റോഡ് ബസ് സ്റ്റേഷനിൽ നിന്ന് മൈസൂരു, ഹുൻസൂർ, പെരിയപട്ടണ, വിരാജ്പേട്ട്, കുശാൽനഗർ, മടിക്കേരി റൂട്ടുകളിലേക്കാണ് സർവിസ് നടത്തുക. തമിഴ് നാട്ടിലെ മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, ട്രിച്ചി എന്നിവിടങ്ങളിലേക്കും കേരളത്തിലെ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രീമിയം ബസുകള്‍ ശാന്തിനഗറിലെ ബി.എം.ടി.സി ബസ് സ്റ്റേഷനിൽ നിന്നായിരിക്കും സർവിസ് നടത്തുക.

www.ksrtc.karnataka.gov.in എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. നാലോ അതിലധികമോ യാത്രക്കാർ ഒരുമിച്ച് മുൻകൂട്ടി ബുക്ക് ചെയ്താൽ അഞ്ചു ശതമാനം കിഴിവ് ലഭിക്കും. പുറപ്പെടൽ, മടക്ക ടിക്കറ്റുകൾ ഒരേസമയം ബുക്ക് ചെയ്താൽ മടക്ക ടിക്കറ്റിൽ 10 ശതമാനം കിഴിവ് ലഭിക്കും. കർണാടകയിലെ പ്രധാന നഗരങ്ങളിലും തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലും കോർപറേഷന്‍റെ മുൻകൂർ സീറ്റ് റിസർവേഷൻ കൗണ്ടറുകൾ ലഭ്യമാണെന്നും അവയിലൂടെ സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാമെന്നും കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Diwali; KSRTC to operate 2,600 special buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.