'അ​നം​കാ​ര’​ക്ലി​യ​താ​ലി​യ ക്യൂ​റേ​റ്റേ​ഴ്സി​ന്‍റെ ചി​ത്ര​ക​ലാ പ്ര​ദ​ര്‍ശ​നം

ബംഗളൂരു: ചിത്രകലാ പരിഷത്തില്‍ ക്ലിയതാലിയ ക്യൂറേറ്റേഴ്സിന്‍റെ നേതൃത്വത്തില്‍ ‘അനംകാര’ എക്സിബിഷന്‍ ആരംഭിച്ചു. കെ.എസ്. സിന, ശ്രീനി വണ്ണാടില്‍, എസ്. ബൈജു, ഐശ്വര്യ വിശ്വകുമാര്‍, എ.വി. രാജേഷ്, സപ്ന നോറോന, സൗരിമ ദാസ്, ഖുര്‍ഷിദ് യാക്കൂബ് എന്നീ എട്ട് കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

ബഹുരാഷ്ട്ര കമ്പനിയിലെ വിരസമായ ജോലി ഉപേക്ഷിച്ച് ചിത്രകലയോടുള്ള അഭിനിവേശം മൂലമാണ് പൂർണ ശ്രദ്ധ ഇതിലേക്ക് തിരിച്ചതെന്ന് ചിത്രകാരന്‍ ശ്രീനി വണ്ണാടില്‍ പറഞ്ഞു. സുഹൃത്തും എക്സിബിഷന്‍ ക്യൂറേറ്ററുമായ എം.ടി. ഷാനവാസുമായി ചേര്‍ന്നാണ് ക്ലിയതാലിയ എന്ന ക്യൂറേറ്റര്‍ ഹൗസ് ആരംഭിച്ചത്. ആറ് വർഷമായിട്ട് ജോലി വിട്ട് സോളോ എക്സിബിഷന്‍ ചെയ്യുകയാണ് ശ്രീനി. ജോലി ഉപേക്ഷിച്ചപ്പോഴും പൂർണപിന്തുണ നല്‍കിയത് ഭാര്യ സിന്ധുവാണ്. കേരളത്തിലും ബംഗളൂരുവിലും നിരവധി പ്രദര്‍ശനം നടത്തിയ ശ്രീനി എക്സിബിഷനിലൂടെ കണ്ടുമുട്ടിയ കലാകാരന്മാരുടെ കൂട്ടായ്മയിലൂടെയാണ് ചിത്രകലാ പരിഷത്തില്‍ എക്സിബിഷന്‍ സംഘടിപ്പിച്ചത്.

കലാകാരന്മാര്‍ നിലനില്‍പ്പിന് ബുദ്ധിമുട്ടുന്നു എന്ന യാഥാര്‍ഥ്യം ‍തിരിച്ചറിഞ്ഞതോടെ കലാകരമാരും ആസ്വാദകരും തമ്മിലുള്ള അന്തരം കുറക്കുകയും ആസ്വാദകരുടെ ആവശ്യപ്രകാരം ചിത്രങ്ങള്‍ വരച്ചുകൊടുക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോം ആയി ക്ലിയതാലിയ എന്ന ക്യൂറേറ്റര്‍ ഹൗസ് ആരംഭിക്കുകയായിരുന്നു. ഇതിനായി വെബ് സൈറ്റ് ആരംഭിക്കുമെന്നും ശ്രീനി പറഞ്ഞു.

അക്രിലിക്, ഓയില്‍, ചാര്‍ക്കോള്‍ എന്നിവയോപയോഗിച്ചുള്ള ചിത്രങ്ങള്‍ ആണ് എക്സിബിഷനില്‍ ഉള്ളത്. പാഴ് വസ്തുക്കളില്‍നിന്ന് നിർമിച്ച 'പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യരെ' ഇന്‍സ്റ്റലേഷനിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ലോക രാഷ്ടങ്ങള്‍ക്കിടയിലെ യുദ്ധത്തിന്‍റെ ഭീകരത ഏറ്റവും കൂടുതല്‍ കാര്‍ന്ന് തിന്നുന്നത് കുരുന്നുകളെയാണ്. വേരോടെ ഉന്‍മൂലം ചെയ്യാന്‍ നില്‍ക്കുന്ന അധീശ ശക്തികള്‍ക്ക് മുമ്പില്‍ അതിജീവനത്തിന്‍റെ സന്ദേശമായി ഒരു കുഞ്ഞ് വളര്‍ന്നു വരുന്ന കാഴ്ചയാണ് ശ്രീനി കാന്‍വാസില്‍ പകര്‍ത്തിയത്.

തിരുവനതപുരം കാഞ്ഞിരം പാറ സ്വദേശി എസ്. ബൈജു 11 വര്‍ഷമായി ബംഗളൂരുവിലുണ്ട്. ആനിമേഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു വര്‍ഷത്തോളമായി ഇഷ്ടമേഖലയായ ചിത്രകലയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയായിരുന്നു. അക്രിലിക് പെയിന്‍റിങ്ങില്‍ വരച്ച ചിത്രങ്ങളില്‍ കൂടിച്ചേരലിന്‍റെ ഊഷ്മളത അറിയാതെ സ്വന്തം ലോകത്തില്‍ മാത്രം തളച്ചിട്ട മനുഷ്യരെയും മനുഷ്യന്‍റെ നിസ്സഹായവസ്ഥയും സമൂഹത്തില്‍ കപടമുഖം ധരിച്ച ആളുകളെയും കാണാം. 

ചിത്രങ്ങള്‍ കഥ പറയുമ്പോള്‍

വ്യത്യസ്ഥമായ ചിത്രരചന ശൈലി കൊണ്ട് ആസ്വാദകരുടെ മനം കവരുകയാണ് കലാകാരിയും എഴുത്തുകാരിയും കവിയും ബാംഗളൂരു മലയാളി ആര്‍ടിസ്റ്റ് ആന്‍ഡ് റൈറ്റേഴ്സ് ഫോറം സെക്രട്ടറിയുമായ സിന. ചെറുപ്പത്തില്‍ തന്നെ ചിത്ര കലയോട് ആഭിമുഖ്യം പുലര്‍ത്തിയ ഇവർ ആനിമേഷന്‍ ഗെയ്മിങ്, വി.എഫ്,എക്സ് മേഖലയിലും തിളങ്ങി.

ജീവിത ഗന്ധിയാണ് ഇവരുടെ ചിത്രങ്ങള്‍. കാലത്തിന്‍ ഘടികാരകൂടകത്തില്‍ കുടുങ്ങിയ മനുഷ്യരാശിയെ വരച്ചുകാട്ടുന്ന ചിത്രം മനുഷ്യ ജീവിതത്തിലെ സമയത്തിന്‍റെ അനിവാര്യത തുറന്നുകാട്ടുന്നു. മ്യൂസ് എന്ന ആശയം സ്ത്രീകളിലും ഉണ്ട് എന്ന് സിന പറയുന്നു.സ്ത്രീകള്‍ സ്വയം കെട്ടുപാടുകളില്‍ നിന്നും സ്വന്തം സ്വത്വം തേടുകയാണ്. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതോടൊപ്പം സ്വയം പ്രചോദനമാകണം എന്നും കലാകാരി പറയുന്നു.ടൂണ്‍സ് ആനിമേഷന്‍ കമ്പനിയില്‍ വര്‍ക്ക് ചെയ്ത സമയത്താണ് അന്താരാഷ്ട്ര തലത്തിലുള്ളവരുമായി ഇടപഴകാനും അവരുടെ ശിക്ഷണം ലഭിക്കാനും അവസരം ലഭിച്ചത്.

ഇന്ത്യയുടെ പല ഭാഗങ്ങളില്‍നിന്നുമുള്ളവരായിരുന്നു സഹപ്രവര്‍ത്തകര്‍. അവിടുത്തെ അനുഭവം യഥാർഥ കല മനസ്സിലാക്കാന്‍ സാധിച്ചു.സ്വന്തം കവിതകളില്‍ നിന്നുള്ള പ്രേരണ കൊണ്ട് വരച്ച ചിത്രങ്ങളും സിനയുടെ ശേഖരത്തില്‍ ഉണ്ട്. അത്തരമൊന്നാണ് നിലാവും നിശാഗാന്ധിയും എന്ന കവിതയെ ആസ്പദമാക്കി വരച്ച ചിത്രം. പ്രതീക്ഷയുടെ തിരിനാളങ്ങളും സിനയുടെ ചിത്രങ്ങളില്‍ തെളിഞ്ഞു കാണാം. 

Tags:    
News Summary - Anamkara Art Exhibition Opens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.