ലുലു മാള്‍ ബംഗളൂരു നോര്‍ത്ത് കോര്‍ട്ടിയാഡില്‍ കര്‍ണാടക സിവില്‍ ഡിഫന്‍സ് മുന്‍ ഓഫിസര്‍ കമാന്‍ഡിങ് ഡോ. രാകേഷ് രഘുനാഥ റാവു ലുലു ഗ്രൂപ് ഇന്ത്യ കര്‍ണാടക മേഖല ഡയറക്ടര്‍ ഡോ. നുഅ്മാന്‍ അസീസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തുന്നു

ലു​ലു സ്റ്റോ​റു​ക​ളി​ല്‍ ക​ന്ന​ഡ ര​ജ്യോ​ത്സ​വം ആ​ഘോ​ഷി​ച്ചു

ബംഗളൂരു: ലുലു ഗ്രൂപ്പ് കർണാടക, ലുലു മാൾ, ഫണ്‍ചുറ തുടങ്ങി ബംഗളൂരുവിലുടനീളമുള്ള ലുലുവിന്‍റെ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും കന്നഡ രജ്യോത്സവം ആഘോഷിച്ചു. ലുലു മാള്‍ ബംഗളൂരു നോര്‍ത്ത് കോര്‍ട്ടിയാഡില്‍ കര്‍ണാടക സിവില്‍ ഡിഫന്‍സ് മുന്‍ ഓഫിസര്‍ കമാന്‍ഡിങ് ഡോ. രാകേഷ് രഘുനാഥ റാവു ലുലു ഗ്രൂപ് ഇന്ത്യ കര്‍ണാടക മേഖല ഡയറക്ടര്‍ ഡോ. നുഅ്മാന്‍ അസീസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.

ലുലു മാള്‍ രാജാജി നഗറിലെ സെന്‍ട്രല്‍ ആട്രിയത്തിലും സൗത്ത് ആട്രിയത്തിലും നാടോടി, ജനപദ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു. ഫണ്‍ചുറയില്‍ ടീ ഷര്‍ട്ട് പെയിന്‍റിങ് നടന്നു. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കര്‍ണാടകയിലെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

ലുലുവിനെ ഊഷമളതയോടെ സ്വാഗതം ചെയ്ത കര്‍ണാടകയുടെ ആതിഥേയത്വത്തെയും ബന്ധത്തെയും ആദരിക്കാനുള്ള അവസരമാണിതെന്നും കന്നഡ രജ്യോത്സവം നടത്തുന്നതിൽ അഭിമാനിക്കുന്നുവെന്നും ലുലു ഗ്രൂപ് ഇന്ത്യ കര്‍ണാടക മേഖല ഡയറക്ടര്‍ ഡോ. നുഅ്മാന്‍ അസീസ് ഖാന്‍ പറഞ്ഞു. 

Tags:    
News Summary - Kannada Rajyotsava Celebrated at Lulu Stores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.