Posted On
date_range Updated On
date_range സംക്രാന്തി ആഘോഷ ഒരുക്കത്തിനായി പോകവെ നാലംഗ കുടുംബം വാഹനാപകടത്തിൽ മരിച്ചു
മംഗളൂരു: മകര സംക്രാന്തി ആഘോഷത്തിന് അണിയാൻ വസ്ത്രങ്ങൾ വാങ്ങാൻ പോകുകയായിരുന്ന നാലംഗ കുടുംബം വാഹനാപകടത്തിൽ മരിച്ചു. ബൈക്കിൽ സഞ്ചരിച്ച കൊല്ലെഗൽ പള്ള്യയിലെ സി.എൻ. സന്തോഷ് (32), ഭാര്യ സൗമ്യ (28), മകൻ അഭി (ഒമ്പത്), മകൾ നിത്യ സാക്ഷി (നാല്) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ചാമരാജനഗർ കൊല്ലെഗലിലാണ് അപകടം. മക്കൾക്ക് ഉടുപ്പുകൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോവുകയായിരുന്നു സന്തോഷും കുടുംബവും.
കൊല്ലെഗലു ജിനഹനഹള്ളിയിൽ വെച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ വാൻ ഇടിക്കുകയായിരുന്നു. മൂന്നു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അഭിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.