ഫാ. ​ഡി​സി​ൽ​വ

മംഗളൂരു സെന്റ് അലോഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ നിര്യാതനായി

മംഗളൂരു: സെന്റ് അലോഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ ഫാദർ എസ്.ജെ. സ്വെബർട്ട് ഡിസിൽവ (68) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. 2007 മുതൽ 2017 വരെ സെന്റ് അലോഷ്യസ് കോളജിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച ഫാ. ഡിസിൽവ സ്ഥാപനത്തിന്റെ അക്കാദമികവും ഭരണപരവുമായ വളർച്ചക്ക് ഗണ്യമായ സംഭാവന നൽകി. ബംഗളൂരുവിലെ സെന്റ് ജോസഫ്സ് യൂനിവേഴ്സിറ്റിയുടെ മുൻ റെക്ടറും പ്രോ ചാൻസലറുമായിരുന്നു. സെന്റ് ജോസഫ്സ് കോളജ് ഓഫ് ലോയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഉഡുപ്പി ജില്ലയിലെ ഉദ്യാവർ സ്വദേശിയായ അദ്ദേഹം മംഗളൂരു സെന്റ് അലോഷ്യസ് കോളജിൽ ബി.എസ്‌സി ബിരുദം നേടുന്നതിന് മുമ്പ് ഉദ്യാവറിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ ലയോള കോളജിൽനിന്ന് എം.എസ്‌സിയും താംബരത്തെ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് എം.ഫിലും പൂർത്തിയാക്കി. പുണെയിലെ ജ്ഞാനദീപ വിദ്യാപീഠത്തിൽ ദൈവശാസ്ത്ര പഠനം നടത്തിയ അദ്ദേഹം ചെന്നൈ സത്യനിലയത്തിലെ സേക്രഡ് ഹാർട്ട് കോളജിൽനിന്ന് തത്ത്വശാസ്ത്രം പഠിച്ചു. ബംഗളൂരുവിലെ അരൂപേ നിവാസിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.

Tags:    
News Summary - Former principal of St. Aloysius College, Mangalore, passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.