ധ്രുവ് റാഠിയുടെ പൗരത്വം പരിശോധിക്കണമെന്ന് മുൻ പൊലീസ് കമീഷണർ

ബം​ഗ​ളൂ​രു: വ്യാ​ഴാ​ഴ്ച ഫ്രീ​ഡം പാ​ര്‍ക്കി​ല്‍ ന​ട​ന്ന എ​സ്‌.​ഐ.​ആ​ർ വി​രു​ദ്ധ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത യൂ​ട്യൂ​ബ​ർ ധ്രു​വ് റാ​ഠി​യു​ടെ പൗ​ര​ത്വം, വി​സ വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബം​ഗ​ളൂ​രു മു​ൻ പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഭാ​സ്‌​ക​ർ റാ​വു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചു.

ജ​ർ​മ​ൻ പൗ​ര​ത്വ​മു​ള്ള ധ്രു​വ് റാ​ഠി ന​ട​നും ആ​ക്ടി​വി​സ്റ്റു​മാ​യ പ്ര​കാ​ശ് രാ​ജി​നും മ​റ്റു​ള്ള​വ​ർ​ക്കു​മൊ​പ്പം പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യും വോ​ട്ട​ർ പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ വി​മ​ർ​ശി​ച്ച​താ​യും ക​ത്തി​ല്‍ പ​റ​യു​ന്നു.

നി​ല​വി​ലെ പൗ​ര​ത്വ​വും ദേ​ശീ​യ​ത​യും, ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പാ​സ്‌​പോ​ർ​ട്ട്, അ​ദ്ദേ​ഹം രാ​ജ്യ​ത്ത് താ​മ​സി​ച്ചി​രു​ന്ന വി​സ​യു​ടെ​യോ മ​റ്റ് അ​നു​മ​തി​യു​ടെ​യോ വി​ഭാ​ഗം, സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം, അം​ഗീ​കൃ​ത താ​മ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ൾ, ഇ​മി​ഗ്രേ​ഷ​ൻ, വി​സ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണം.

കൂ​ടാ​തെ ധ്രു​വ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും പ്ര​സം​ഗി​ക്കു​ന്ന​തും അ​നു​വ​ദ​നീ​യ​മാ​ണോ എ​ന്നും ഇ​തി​നാ​യി മു​ൻ​കൂ​ർ അ​നു​മ​തി​യോ ക്ലി​യ​റ​ൻ​സോ ആ​വ​ശ്യ​മു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 1946ലെ ​വി​ദേ​ശി നി​യ​മം, വി​സ വ്യ​വ​സ്ഥ​ക​ൾ, ഇ​മി​ഗ്രേ​ഷ​ൻ ച​ട്ട​ങ്ങ​ൾ, ഒ.​സി.​ഐ നി​യ​മ​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ധ്രു​വ് റാ​ഠി​യു​ടെ രാ​ഷ്ട്രീ​യ വീ​ക്ഷ​ണ​ങ്ങ​ളോ​ടു​ള്ള വി​യോ​ജി​പ്പോ സ​ർ​ക്കാ​റി​നോ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ ഉ​ള്ള വി​മ​ർ​ശ​ന​മോ അ​ല്ല ഇ​തി​ന് പി​റ​കി​ലെ​ന്നും ഭാ​സ്‌​ക​ർ പ​റ​ഞ്ഞു.

വി​ദേ​ശ പൗ​ര​ന്മാ​ർ ഇ​ന്ത്യ​യി​ലെ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ ച​ട്ട​ക്കൂ​ട് പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും ഭാ​സ്‌​ക​ർ റാ​വു വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Former Police Commissioner demands verification of Dhruv Rathi's citizenship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.