1.58 കോടിയുടെ എം.ഡി.എം.എ പിടികൂടി; മലയാളിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മം​ഗ​ളൂ​രു: കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി എം.​ഡി.​എം.​എ ക​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട ശൃം​ഖ​ല മം​ഗ​ളൂ​രു സി​റ്റി ക്രൈം ​ബ്രാ​ഞ്ച് (സി.​സി.​ബി) പൊ​ലീ​സ് ത​ക​ർ​ത്തു. മൂ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ഏ​ക​ദേ​ശം 1.58 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഒ​രു കി​ലോ 796.96 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. കാ​സ​ർ​കോ​ട് മം​ഗ​ൽ​പാ​ടി സ്വ​ദേ​ശി അ​ബ്ദു​ൾ ഹ​ഫീ​ൽ (25), മം​ഗ​ളൂ​രു കു​ളൂ​ർ ക​സ​ബ​യി​ലെ സി​യാ​വു​ൽ ഹ​ഖ് (30), മം​ഗ​ളൂ​രു പാ​ണ്ഡേ​ശ്വ​റി​ലെ അ​ൽ​താ​ഫ് (28). എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ നി​രോ​ധി​ത എം.​ഡി.​എം.​എ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഒ​ക്ടോ​ബ​ർ എ​ട്ടി​ന് രാ​ത്രി 10 മ​ണി​യോ​ടെ ഉ​ള്ളാ​ൾ താ​ലൂ​ക്കി​ലെ കു​മ്പ​ള​യി​ലു​ള്ള ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്താ​ണ് സി.​സി.​ബി പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. കാ​ർ, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ, ഒ​രു കാ​ർ​ഡ്ബോ​ർ​ഡ് കൊ​റി​യ​ർ ബോ​ക്സ്, വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ എ​ന്നി​വ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഉ​ള്ളാ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

അ​ബ്ദു​ൾ ഹ​ഫീ​ലി​നെ​തി​രെ ഉ​ള്ളാ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ദു​ബൈ​യി​ലെ റാ​സ​ൽ ഖൈ​മ​യി​ൽ ല​ഹ​രി വി​ൽ​പ​ന കേ​സി​ൽ സി​യാ​വു​ൾ ഹ​ഖ് ഉ​ൾ​പ്പെ​ട്ടി​രു​ന്നു, അ​വി​ടെ അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് മു​മ്പ് മൂ​ന്ന് വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് മു​മ്പ് പാ​ണ്ഡേ​ശ്വ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ൽ​താ​ഫി​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ നി​ന്ന് എം.​ഡി.​എം.​എ വാ​ങ്ങി വാ​ട്ട​ർ പ്യൂ​രി​ഫ​യ​റി​ന്റെ വാ​ട്ട​ർ സ്റ്റോ​റേ​ജ് ക​മ്പാ​ർ​ട്ടു​മെ​ന്റി​നു​ള്ളി​ൽ സു​ര​ക്ഷി​ത​മാ​യി ഒ​ളി​പ്പി​ച്ച ശേ​ഷം കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി മം​ഗ​ളൂ​രു​വി​ലേ​ക്ക് അ​യ​ക്കാ​നും തു​ട​ർ​ന്ന് മം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ​യും കേ​ര​ള​ത്തി​ലെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​ക്കാ​നാ​ണ് പ്ര​തി​ക​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - MDMA worth Rs 1.58 crore seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.