ജി. ​പ​ര​മേ​ശ്വ​ര

കെ.എസ്.ആർ.ടി.സി ഡീസൽ ക്ഷാമം താൽക്കാലികം: ഉപമുഖ്യമന്ത്രി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ്.​ആ​ർ.​ടി.​സി) നേ​രി​ടു​ന്ന ഡീ​സ​ൽ ക്ഷാ​മം താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്നും സ​ർ​ക്കാ​ർ ഒ​രു പ​ദ്ധ​തി​യും നി​ർ​ത്തി​വ​ച്ചി​ട്ടി​ല്ലെ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര. ഡീ​സ​ൽ ക്ഷാ​മം മൂ​ലം ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തോ​ള​മാ​യി ഗം​ഗാ​വ​തി, കു​ഷ്ട​ഗി ബ​സ് ഡി​പ്പോ​ക​ളി​ൽ കെ.​കെ.​ആ​ർ.​ടി.​സി ബ​സു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​സ്താ​വ​ന. ബ​സ് ഡീ​സ​ൽ ക്ഷാ​മം താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​ണ്.

1,250 കോ​ടി രൂ​പ സ​ര്‍ക്കാ​റി​ന് വ​ലി​യ ഭാ​ര​മ​ല്ല. പ​ദ്ധ​തി​ക​ൾ​ക്ക് കാ​ല​താ​മ​സം നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം എ​ങ്കി​ലും പ​ദ്ധ​തി​ക​ളൊ​ന്നും നി​ർ​ത്തി​വ​ച്ചി​ട്ടി​ല്ല. സ​ർ​ക്കാ​ർ സാ​ഹ​ച​ര്യം സ​ന്തു​ലി​ത​മാ​ക്കി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​സ് ഫ്ലീ​റ്റി​ന് ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ഡീ​സ​ൽ ആ​വ​ശ്യ​മാ​ണ്.

ഇ​ന്ധ​ന​ക്ഷാ​മം മൂ​ലം വി​ദൂ​ര പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ബ​സ് ക​ണ​ക്റ്റി​വി​റ്റി പൂ​ർ​ണ്ണ​മാ​യും നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നു. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളെ​യും ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ന്‍റെ ഗ്യാ​ര​ണ്ടി പ​ദ്ധ​തി​ക​ളാ​ണ് ഡീ​സ​ൽ ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്നും ബ​സ് സ​ർ​വി​സു​ക​ൾ ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും സ്ഥി​രം യാ​ത്ര​ക്കാ​ർ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - karnadaka vice chief minister KSRTDC diesel shortage temporary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.