ബംഗളൂരു: നാലുകോടിയുടെ എം.ഡി.എം.എയുമായി ബംഗളൂരുവിൽ വിദേശ പൗരൻ അറസ്റ്റിലായി. രഹസ്യവിവരത്തെ തുടർന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) നാർകോട്ടിക്സ് കൺട്രോൾ വിഭാഗം സോല ദവനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ അച്യുത് നഗറിൽ നടത്തിയ റെയ്ഡിലാണ് വൻതോതിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
അച്യുത് നഗറിൽ വാടകക്ക് താമസിച്ചിരുന്ന രണ്ടു വിദേശികൾ വിദ്യാർഥികൾക്കും നാട്ടുകാർക്കും മയക്കുമരുന്ന് കച്ചവടം നടത്തുന്നതായ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ഇവരിൽനിന്ന് 2.585 കിലോ എം.ഡി.എം.എയും ഫോണും തൂക്കാൻ ഉപയോഗിക്കുന്ന മെഷീനും ഇരുചക്ര വാഹനവുമടക്കം പിടിച്ചെടുത്തു. ഒരാൾ പിടിയിലായെങ്കിലും രണ്ടാമത്തെയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.