മംഗളൂരു -ഹാസൻ-ബംഗളൂരു പെട്രോളിയം വാഹക പൈപ്പ് ലൈനിൽ ഇന്ധനം ചോർത്തിയ ഭാഗം കമ്പനി അധികൃതർ അടക്കുന്നു
മംഗളൂരു: മംഗളൂരു -ഹാസൻ-ബംഗളൂരു പെട്രോളിയം വാഹക പൈപ്പ് ലൈനിൽ പുടുവെട്ടു എന്ന സ്ഥലത്ത് ദ്വാരമുണ്ടാക്കി 9.60 ലക്ഷം രൂപ വിലവരുന്ന ഡീസൽ ചോർത്തിയ കേസിൽ അഞ്ചുപേരെ ധർമസ്ഥല പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പുടുവെട്ടു സ്വദേശിയായ കെ. ദിനേശ് ഗൗഡ (40), സി. മോഹൻ (28), നെല്യാടി സ്വദേശികളായ ജയസുവർണ (39), കഡബ ദിനേശ് (40), കഡബയിലെ സി.വി. കാർത്തിക് (28) എന്നിവരാണ് അറസ്റ്റിലായത്. മൂന്നടി താഴ്ചയിൽ മണ്ണ് മാന്തി പൈപ്പിൽ ദ്വാരമുണ്ടാക്കി രണ്ടര ഇഞ്ച് പൈപ്പ് കയറ്റിയാണ് ഇന്ധനം ഊറ്റിയതെന്ന് എം.എച്ച്.ബി കമ്പനി നെരിയ സ്റ്റേഷൻ മാേനജർ കെ. രാജൻ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
ഈ മാസം മൂന്ന് ദിവസങ്ങളിലായാണ് മോഷണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.