മംഗളൂരു: ബംഗളൂരുവിലേക്ക് സഞ്ചരിക്കുകയായിരുന്ന അഞ്ചു യുവാക്കളിൽനിന്ന് പൊലീസ് 42 മൊബൈൽ ഫോൺ സിം കാർഡുകൾ പിടികൂടി. അഞ്ചുപേരെയും മംഗളൂരു ധർമസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു. കെ. റമീസ്(20), എ. അക്ബറലി (24), എം. മുഹമ്മദ് മുസ്തഫ (22), യു. മുഹമ്മദ് സാദിഖ് (27), പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചുപേർ സിം കാർഡുകൾ വാങ്ങിക്കൂട്ടുന്നതായി ധർമസ്ഥല പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ബംഗളൂരുവിലേക്ക് തിരിക്കുന്നതിനിടെ ധർമസ്ഥല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് ഞായറാഴ്ച പുലർച്ചെ നാലോടെയാണ് പിടികൂടിയത്.
ദുബൈയിൽനിന്ന് നാലു മാസം മുമ്പ് നാട്ടിലെത്തിയ അക്ബർ അലിയാണ് സിം കാർഡുകൾ ശേഖരിച്ചത്. ദുബൈയിലെ ബിസിനസിനായി യു.പി.ഐ ഐഡി ആക്ടിവേറ്റ് ചെയ്യുന്നതിനായാണ് സിംകാർഡുകൾ ശേഖരിച്ചതെന്നാണ് വിവരം. കുടുംബക്കാരുടെയും ബന്ധുക്കളുടെയും പേരിലായിരുന്നു സിംകാർഡുകൾ. പ്രതികൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുള്ളതായോ ക്രിമിനൽ പശ്ചാത്തലമുള്ളതായോ അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കേസിൽ ധർമസ്ഥല പൊലീസ് അന്വേഷണം നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.