പ്രതീകാത്മക ചിത്രം
മംഗളൂരു: ബൈക്കംപടി ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന അരോമസെൻ സുഗന്ധദ്രവ്യ നിർമാണ കേന്ദ്രത്തിൽ ബുധനാഴ്ച വൻ തീപിടിത്തമുണ്ടായി. സംഭവത്തിൽ കമ്പനിക്ക് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടായതായി അറിയിച്ചു.
മംഗളൂരു കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (എം.സി.എഫ്), ന്യൂ മംഗളൂരു പോർട്ട് അതോറിറ്റി (എൻ.എം.പി.എ), കദ്രി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂനിറ്റുകൾ സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി തീ നിയന്ത്രണവിധേയമാക്കുകയും സമീപത്തെ വ്യവസായിക യൂനിറ്റുകളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.