ബംഗളൂരു: മൈസൂരുവിൽ കുടുംബത്തെ ഒരു സംഘം ആയുധങ്ങളുമായി ആക്രമിച്ചു. അഗ്രഹാരക്ക് സമീപം രാമാനുജ റോഡിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കാർ യാത്രികരായ നാലുപേർ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘത്തെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാജൻ (38), ഭാര്യ കുമുദ, വിശാലാക്ഷി, രേണുകമ്മ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കെ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. കഴിഞ്ഞവർഷം രാജനെതിരെ രജിസ്റ്റർ ചെയ്ത ഒരു പോക്സോ കേസ് സംബന്ധിച്ച് പൊലീസുമായി സംസാരിച്ച് വിദ്യാരണ്യപുരം പൊലീസ് സ്റ്റേഷനിൽനിന്ന് മടങ്ങുകയായിരുന്നു ആക്രമണത്തിനിരയായവർ. റോഡിൽ ഇവരെ പിന്തുടർന്ന രാമ, സൗമ്യ, അബ്ബയ്യ, പ്രസാദ് എന്നിർ ഓട്ടോ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സമീപത്തെ സി.സി.ടി.വി കാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.