കർണാടകയിൽ ഹട്ടി സ്വർണ ഖനിയിൽ പൊട്ടിത്തെറി; ​തൊഴിലാളി മരിച്ചു

ബംഗളൂരു: റായ്ചൂർ ജില്ലയിലെ ലിംഗസുഗുർ താലൂക്കിലെ ഹട്ടി സ്വർണ ഖനിയിൽ ഞായറാഴ്ചയുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളി മരിച്ചു. മറ്റൊരു തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. ശരണബസവ (40) എന്ന തൊഴിലാളിയാണ് മരിച്ചത്.

നിരുപദി എന്നയാൾക്കാണ് പരിക്കേറ്റത്. ഖനിയിൽ 2,800 അടി താഴ്ചയിൽ മല്ലപ്പ ഷാഫ്റ്റിൽ പ്രവർത്തനം നടക്കവെയാണ് അപകടം. വേറെയും തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കു​ന്നുണ്ടെന്നാണ് സംശയം.

സ്വർണ ഖനിയിലെ റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റയാളെ സ്വർണ ഖനിയിലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Explosion at Hatti gold mine in Karnataka; worker dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.