ബംഗളൂരു: പ്രവാസി മലയാളികൾ കേരളത്തിന് നൽകുന്ന കരുത്ത് വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രളയകാലത്തും കോവിഡ് സമയത്തും പ്രവാസി മലയാളികൾ നൽകിയ നിസ്സീമമായ പിന്തുണ മറക്കാനാവാത്തതാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേരള സമാജം സിറ്റി സോൺ ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷം ‘ഓണ വർണങ്ങൾ 2025’ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓണാഘോഷം കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
സോൺ ചെയർമാൻ കെ. വിനേഷ് അധ്യക്ഷതവഹിച്ചു. കസ്റ്റംസ് അഡീഷനൽ കമീഷണർ ഗോപകുമാർ, സിനിമ താരം ശ്രീജയ, കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സോൺ കൺവീനർ പ്രസീദ് കുമാർ, ആഘോഷ കമ്മിറ്റി ചെയർമാൻ സന്തോഷ് കല്ലട, വനിത വിഭാഗം ചെയർപേഴ്സൻ ലക്ഷ്മി ഹരികുമാർ, കൺവീനർ സനിജ ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ഓണസദ്യ, പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേള എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.