ബി.ജെ.പി മുൻ മന്ത്രിയുടെ വെളിപ്പെടുത്തൽ; ദലിതനായതിനാൽ ഹെഗ്ഡേവാർ മ്യൂസിയത്തിൽ പ്രവേശനം തടഞ്ഞു

മംഗളൂരു: നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെ ഹെഗ്ഡേവാർ മ്യൂസിയത്തിൽ പ്രവേശിക്കുന്നതിൽനിന്ന് തന്നെ തടഞ്ഞിരുന്നതായി ബി.ജെ.പി മുൻ മന്ത്രിയുടെ വെളിപ്പെടുത്തൽ. താൻ ദലിതനായതാണ് ഭ്രഷ്ട് കല്പിക്കാൻ കാരണമെന്ന് ഗൂലിഹട്ടി ശേഖർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നുമാസം മുമ്പാണ് താൻ നാഗ്പൂർ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചതെന്ന് ഹോസ്ദുർഗ് മുൻ എം.എൽ.എയായ ശേഖർ പറഞ്ഞു.

രജിസ്റ്ററിൽ വ്യക്തിവിവരങ്ങൾ രേഖപ്പെടുത്തിയ ശേഷമാണ് ഹെഗ്ഡേവാർ മ്യൂസിയത്തിൽ പ്രവേശിക്കേണ്ടത്. താൻ പട്ടിക ജാതിക്കാരനാണെന്ന കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു.

തുടർന്ന്, ദലിതർക്ക് പ്രവേശനം ഇല്ലെന്ന് അറിയിച്ച് ജീവനക്കാർ തന്നെ തടഞ്ഞ് തിരിച്ചയച്ചു. ഒപ്പമുണ്ടായിരുന്ന മോഹൻ വൈദ്യ, മഞ്ജു എന്നിവരെ കടത്തിവിടുകയും ചെയ്തു. ചിത്രദുർഗ എം.പി നാരായണ സ്വാമി, ഗോവിന്ദ് കർജോൾ എന്നിവർക്കും പ്രവേശനം ലഭിച്ചു എന്നാണ് താൻ കരുതുന്നതെന്ന് ശേഖർ പറഞ്ഞു.

കഴിഞ്ഞ മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ശേഖർ ബി.ജെ.പി പ്രാഥമിക അംഗത്വം രാജിവെച്ചിരുന്നു.

Tags:    
News Summary - Ex-BJP minister's disclosure; Being a Dalit, Hegdewar was barred from entering the museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.