Posted On
date_range Updated On
date_range ജൂലൈ മുതൽ വൈദ്യുതി നിരക്ക് കൂടും
ബംഗളൂരു: ജൂലൈ ഒന്നുമുതൽ വൈദ്യുതി നിരക്ക് യൂനിറ്റിന് 51 പൈസ ഉയർത്താൻ ബംഗളൂരു നഗരത്തിലെ ഉൾപ്പെടെ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്കോം തീരുമാനിച്ചു. ജൂലൈ ഒന്നുമുതൽ ഡിസംബർ 31 വരെയാണ് നിരക്ക് വർധനക്ക് പ്രാബല്യമുള്ളത്. സംസ്ഥാനത്തെ മറ്റ് നാല് വൈദ്യുതി വിതരണ കമ്പനികളും സമാനരീതിയിൽ നിരക്ക് ഉയർത്തുന്നുണ്ട്. കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷനാണ് നിരക്ക് വർധനക്ക് അനുമതി നൽകിയത്. താപവൈദ്യുതി നിലയങ്ങളിൽ വൈദ്യുതോൽപാദനത്തിനുള്ള ഇന്ധന വിലയുടെ അടിസ്ഥാനത്തിലാണ് നിരക്ക് ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.