Posted On
date_range Updated On
date_range ദസറ ആഘോഷം: ചെലവ് 29.25 കോടി
ബംഗളൂരു: ഇത്തവണ മൈസൂരുവിൽ നടന്ന ദസറ ആഘോഷത്തിന് 29.25 കോടി രൂപ ചെലവായതായി ദസറ സ്പെഷൽ ഓഫിസർകൂടിയായ ഡെപ്യൂട്ടി കമീഷണർ ഡോ. കെ.വി. രാജേന്ദ്ര പറഞ്ഞു. 2022ൽ ഇത് 28.74 കോടിയായിരുന്നു. മൈസൂരുവിൽ 27.05 കോടിയും മാണ്ഡ്യ ശ്രീരംഗപട്ടണയിൽ ഒരു കോടിയും ചാമരാജ്നഗറിൽ ഒരു കോടിയും ഹാസനിൽ 20 ലക്ഷവും ചെലവഴിച്ചു.
15 കോടി കന്നട സാംസ്കാരിക വകുപ്പും 10 കോടി മൈസൂരു നഗരവികസന അതോറിറ്റിയും 2.25 കോടി സ്പോൺസർഷിപ് മുഖേനയും 1.19 കോടി ടിക്കറ്റ് വിൽപന മുഖേനയും ആഹാരമേളയുടെ റോയൽറ്റിയായി 81 ലക്ഷവും കണ്ടെത്തിയതായി ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.