സംഭവം നടന്ന വീട്
മംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ മുഡിഗെരെ താലൂക്കിലെ അനെഗുണ്ടി ഗ്രാമത്തിൽ അച്ഛൻ മകനെ അരിവാൾകൊണ്ട് കഴുത്തറുത്ത് കൊന്നു. പ്രദീപ് ആചാറാണ് (29) കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി പ്രദീപും പിതാവ് രമേശ് ആചാറും തമ്മിൽ വീട്ടിലുണ്ടായ തർക്കത്തെതുടർന്നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടക്കുമ്പോൾ രമേശ് മദ്യലഹരിയിലായിരുന്നു. ഇരുവരും സ്ഥിരമായി മദ്യപിക്കുന്നവരാണെന്നും പലപ്പോഴും വഴക്കുകളിൽ ഏർപ്പെടാറുണ്ടെന്നും അയൽക്കാർ പൊലീസിനോട് പറഞ്ഞു. വീട്ടിൽ ഇടക്കിടെയുണ്ടാകുന്ന തർക്കങ്ങൾ കാരണം പ്രദീപിന്റെ മാതാവ് നേരത്തെ സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു.
പ്രദീപ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് അയൽക്കാർ സംഭവം അറിഞ്ഞത്. ബാലൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.