മംഗളൂരു: രണ്ട് ദക്ഷിണാഫ്രിക്കൻ യുവതികളെ അറസ്റ്റ് ചെയ്ത് 75 കോടി വിലമതിക്കുന്ന 37 കിലോ എം.ഡി.എം.എ പിടികൂടിയതിൽ മംഗളൂരു സിറ്റി പൊലീസിന്റെ ശ്രമത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രശംസിച്ചു.
സംസ്ഥാന പൊലീസ് ഇതുവരെ പിടിച്ചെടുത്ത മയക്കുമരുന്നുകളിൽ ഏറ്റവും ഉയർന്ന മൂല്യമാണിതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.സർക്കാർ ഭരണത്തിന്റെ ആദ്യദിവസം മുതൽതന്നെ ലഹരിരഹിത സമൂഹം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുവാക്കൾ മയക്കുമരുന്നിന് അടിമകളാകുന്നത് തടയാൻ സർക്കാർ മയക്കുമരുന്ന് വിരുദ്ധ പ്രചാരണം തുടരുമെന്ന് ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.