ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം
ബംഗളൂരു: ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി. ബംഗളൂരുവിൽനിന്ന് ചെന്നൈ, കേരളം എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇ-മെയിൽ സന്ദേശം ലഭിക്കുകയായിരുന്നു.
മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പേര് പരാമർശിച്ചായിരുന്നു വിമാനത്താവളത്തിലേക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചത്. ഉടൻ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള ടീമും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
ഭീഷണി വ്യാജമാണെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. mahanteshs6699@proton.me എന്ന ഇമെയിൽ വിലാസത്തിൽനിന്നാണ് സന്ദേശം അയച്ചത്. മുമ്പ് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ഒരു കത്ത് അയച്ചിരുന്നുവെന്നും ഇതിന് മറുപടി ലഭിച്ചില്ലെങ്കിൽ വിമാനങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നുമായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ എയർപോർട്ട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.