ബംഗളൂരു: സംസ്ഥാന ചിൽഡ്രൻസ് അക്കാദമിയുടെ ബാലദീപ്തി പുരസ്കാരം ഡോ. സുഷമ ശങ്കറിന് നൽകി. കന്നട ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും ബാലമനസ്സുകളിൽ പ്രചരിപ്പിക്കാനുള്ള, 13 വർഷമായി ‘തൊദൽനുടി’ എന്ന കുട്ടികളുടെ കന്നട മാസികയുടെ എഡിറ്ററായ ഡോ. സുഷമയുടെ ദീർഘകാല പരിശ്രമങ്ങളാണ് പുരസ്കാരത്തിന് അർഹയാക്കിയതെന്ന് അക്കാദമി പ്രസിഡന്റ് ഡോ. രാജൻ ദേശ്പാണ്ഡെ അറിയിച്ചു.
ചിൽഡ്രൻസ് അക്കാദമി രജതമഹോത്സവത്തിൽ ഡോ. എം.എം. ജോഷി അവാർഡ് നൽകി. 17 വർഷമായി സൗജന്യമായി കന്നട പഠിപ്പിക്കുന്ന ഡോ. സുഷമ മലയാളം മിഷന്റെ അമ്മ മലയാളം പഠനക്ലാസ് നടത്തിവരുന്നു. 30 വർഷങ്ങളായി വൈറ്റ് ഫീൽഡിൽ ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തിവരുന്നു. ഈ ബഹുമതിക്ക് അർഹയാകുന്ന ആദ്യ മലയാളിയാണ് സുഷമ. ദ്രാവിഡ ഭാഷ ട്രാൻസലേറ്റഴ്സ് അസോസിയേഷൻ പ്രസിഡന്റാണ് കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ സുഷമ ശങ്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.