ഡോ. നാഗലക്ഷ്മി ചൗധരി
ബംഗളൂരു: കർണാടക വനിതാ കമീഷൻ ചെയർപേഴ്സണായി ഡോ. നാഗലക്ഷ്മി ചൗധരിയെ സർക്കാർ നിയമിച്ചു. വിവിധ ബോർഡ്- കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്ക് കർണാടക സർക്കാർ നടത്തിയ പുതിയ നിയമനത്തിന്റെ ഭാഗമായാണിത്.
മുൻ ബംഗളൂരു മേയർ ആർ. സമ്പത്ത് രാജിന് ഡോ. ബി.ആർ. അംബേദ്കർ ഡെവലപ്മെന്റ് കോർപറേഷന്റെയും നടനും സംഗീത സംവിധായകനുമായ സാധു കോകിലക്ക് കർണാടക ചലന ചിത്ര അക്കാദമിയുടെയും ചുമതല നൽകി. രണ്ടു വർഷത്തേക്കാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.