ഡി.കെ. ശിവകുമാർ
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) വാങ്ങാൻ തനിക്ക് താൽപര്യമുണ്ടെന്ന അഭ്യൂഹങ്ങൾ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളി.
‘ഞാൻ ഒരു ഭ്രാന്തനല്ല. എനിക്ക് എന്തിനാണ് ആർ.സി.ബി വേണ്ടത്? ഞാൻ റോയൽ ചലഞ്ച് പോലും കുടിക്കാറില്ല’, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചെറുപ്പം മുതൽ കർണാടക ക്രിക്കറ്റ് അസോസിയേഷനിൽ അംഗമായിരുന്നിട്ടും ഫ്രാഞ്ചൈസിയുടെ മാനേജ്മെന്റിൽ ചേരാൻ ഓഫറുകൾ ലഭിച്ചിരുന്നുവെങ്കിലും അതിൽ ഇടപെടാൻ തനിക്ക് സമയമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ശിവകുമാർ പറഞ്ഞു.
മാനേജ്മെന്റിന്റെ ഭാഗമാകാൻ എനിക്ക് ഓഫറുകൾ ലഭിച്ചിരുന്നെങ്കിലും എനിക്ക് സമയമില്ല. എന്റെ സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലകൾ രാജിവെച്ച് അത് കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് വിട്ടുകൊടുത്തു.ബ്രിട്ടീഷ് ഡിസ്റ്റിലറും ഇന്ത്യൻ യൂനിറ്റായ യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് വഴി ആർ.സി.ബിയുടെ നിലവിലെ ഉടമയുമായ ഡിയാജിയോ പി.എൽ.സി, ആർ.സി.ബി ഫ്രാഞ്ചൈസിയുടെ ഒരു ഭാഗമോ മുഴുവനായോ വിൽക്കാൻ ശ്രമിക്കുന്നതായി വിവരം വന്നതിന് തൊട്ടുപിന്നാലെയാണ് ഈ അഭ്യൂഹങ്ങൾ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.