ബംഗളൂരു: മലയാളം മിഷൻ പരീക്ഷകളിൽ വിജയികളായ മല്ലേഷ് പാളയ വിഗ്നാന ചാരിറ്റബ്ൾ ആന്‍ഡ് എജുക്കേഷനൽ ട്രസ്റ്റ് സെന്ററിലെ വിദ്യാര്‍ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ തുടങ്ങിയ കോഴ്സുകളില്‍ 20 വിദ്യാര്‍ഥികളാണ് വിജയിച്ചത്.
മലയാളം മിഷൻ സുഗതാഞ്ജലി 2025 കവിതാലാപന മത്സരത്തിൽ സീനിയർ വിഭാഗത്തിൽ അന്താരാഷ്ട്രതലത്തിൽ രണ്ടാം സ്ഥാനം നേടിയ ലിയോ വിൽസണ്‍, സബ് ജൂനിയർ വിഭാഗത്തിൽ ബംഗളൂരു മധ്യമേഖലയിൽ രണ്ടാം സ്ഥാനം നേടിയ ശ്രീബാല എന്നിവരെ ആദരിച്ചു. ഇരുവരും വി.സി.ഇ.ടി സെന്ററിലെ വിദ്യാര്‍ഥികളാണ്. മലയാളം മിഷനു കീഴിൽ മുതിർന്നവർക്കായി കന്നട ക്ലാസുകൾ മല്ലേഷ് പാളയ വി.സി.ഇ.ടി സെന്ററിൽ ഉടൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അധ്യാപികമാരായ സിന്ധു, സാജിത, ഷിജില, താഹിറ എന്നിവർ നേതൃത്വം നൽകി. ഫോൺ: 9567769221.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.