Posted On
date_range Updated On
date_range അരികുവത്കരിക്കപ്പെട്ടവരുടെ വർത്തമാനം ഇന്ന്
ബംഗളൂരു: രാജ്യത്ത് പലയിടങ്ങളിലായി കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികളുടെ പ്രതിരോധത്തെ കുറിച്ച് ചർച്ച ചെയ്യുന്ന പരിപാടി ശനിയാഴ്ച ബംഗളൂരുവിൽ നടക്കും.
ഐസ, ഐലാജ്, സ്പാർക്ക്, ബഹുത്വ കർണാടക എന്നിവർക്കൊപ്പം ബംഗളൂരുവിലെ ആക്ടിവിസ്റ്റുകളും ചേർന്നാണ് ‘വോയ്സ് ഫ്രം ദി മാർജിൻസ്’ എന്ന തലക്കെട്ടിൽ പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് നാലിന് ആശീർവാദ് ഹോട്ടലിലെ ലോയോള ഹാളിൽ നടക്കുന്ന പരിപാടിയിൽ നാഗർഹോളെയിൽ നിന്നുള്ള ശിവു, തിമ്മ, ബസ്തറിൽ നിന്നുള്ള സോണി സോറി, ഹാസദിയോയിൽ നിന്നുള്ള രാംലാൽ കരിയം എന്നിവർ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8584056936, 9449068530.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.