റോഡിന് കുറുകെ ചാടിയ മാൻ ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

മംഗളൂരു: ബൈന്തൂർ കമലശിലക്ക് സമീപം തരേകുഡ്ലുവിൽ റോഡിന് കുറുകെ ചാടിയ മാൻ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീരയാണ് (23) മരിച്ചത്.

ശ്രേയസ്സിനൊപ്പം യാത്ര ചെയ്ത വിഘ്നേഷ് എന്നയാൾക്ക് ഗുരുതര പരിക്കേറ്റു. ഇയാൾ കുന്താപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കമലശിലെ ക്ഷേത്രം സന്ദർശിച്ച ശേഷം നെല്ലിക്കട്ടെയിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. റോഡിന് കുറുകെ ചാടിയ മാൻ ബൈക്കിലിടിക്കുകയും ബൈക്ക് മറിയുകയുമായിരുന്നു.

Tags:    
News Summary - deer jumped across the road and hit by bike; young man died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.