ദീപ്തി വെല്‍ഫെയർ അസോസിയേഷന്‍ മെഗാഷോ

ബംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ 32ാം വാര്‍ഷികത്തോടനുബന്ധിച്ച് മെഗാഷോ സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 15ന് മല്ലേശ്വരം ചൗഡയ്യ മെമ്മോറിയല്‍ ഹാളിലാണ് പരിപാടി.

ലിധി ലാല്‍ ആന്‍ഡ് ടീമിന്റെ ‘ജാനു തമാശ’കള്‍, മാതാ പേരാമ്പ്രയിലെ നാല്‍പതോളം കലാപ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന ചിലപ്പതികാരം തമിഴ് ഇതിഹാസകൃതിയുടെ മലയാളം രംഗാവിഷ്‌കാരം, കണ്ണൂരിലെ പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടന്‍പാട്ട്, നാടോടി നൃത്തം എന്നിവ നടക്കും.

ആലങ്കോട് ലീലാകൃഷ്ണന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരങ്ങളും രാഷ്ട്രീയപ്രമുഖരും അതിഥികളായെത്തും. പ്രസിഡന്റ് വിഷ്ണുമംഗലം കുമാര്‍, സെക്രട്ടറി സന്തോഷ് ടി. ജോണ്‍, ചെയര്‍മാന്‍ കെ. സന്തോഷ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നൽകും. വിശദവിവരങ്ങള്‍ക്ക്: 9845283218/ 9243445765/7411139934.

Tags:    
News Summary - Deepti Welfare Association Megashow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.