ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാറിന് കീഴിലെ പ്രധാന വികസനങ്ങളെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകുന്ന പ്ലാറ്റ്ഫോമായ ‘സി.എം ഡാഷ്ബോർഡ്’ വെള്ളിയാഴ്ച പ്രകാശനം ചെയ്തു. വിധാൻ സൗധയിൽ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമീഷണർമാരുമായും ജില്ല പഞ്ചായത്ത് സി.ഇ.ഒമാരുമായും നടത്തിയ അവലോകന യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തത്.
സെന്റർ ഫോർ ഇ-ഗവേണൻസ് സ്വന്തമായി വികസിപ്പിച്ചെടുത്ത cmdashboard.karnataka.gov.in എന്ന ഡൊമെയിന് കീഴിലാണ് പ്രവർത്തിക്കുക. സാമ്പത്തിക വളർച്ച, നിയമ/ജുഡീഷ്യറി മാനേജ്മെന്റ്, അടിസ്ഥാന സൗകര്യ വികസനം, പൗരകേന്ദ്രീകൃത ഭരണം തുടങ്ങി നാലു വിഭാഗങ്ങളിലായാണ് വിവരം ലഭിക്കുക. സർക്കാറിന്റെ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനായാണ് പോർട്ടൽ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.