പ്രതീകാത്മക ചിത്രം
ബംഗളൂരു: നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കായി ദലിത് യുവാക്കളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞതായി പരാതി. റായ്ച്ചൂർ അത്കൂർ ഗ്രാമത്തിലെ അംബാഭവാനി ക്ഷേത്രം പൂജാരിക്കെതിരെയാണ് ആരോപണം.
പൂജാരി നിഷേധിക്കുകയും ഊരു മൂപ്പന്മാർ അറിവില്ലെന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിലും സംഭവം സാധൂകരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്സവകാലത്ത് ആചാരപരമായ മാല ധരിക്കാൻ ആഗ്രഹിച്ച മാഡിഗ സമുദായത്തിൽപ്പെട്ട യുവാക്കളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിന്റെയും പൂജാരി അവരെ വാതിൽപ്പടിക്ക് പുറത്ത് നിർത്തി മാലകൾ കൈമാറുന്നതിന്റെയും ദൃശ്യമാണ് വൈറലാവുന്നത്.
പൊലീസിൽ നേരിട്ട് ആരും പരാതി നൽകിയിട്ടില്ലെന്ന് യാപലഡിന്നി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എങ്കിലും ദൃശ്യങ്ങളുടേയും യുവാക്കൾ അതിൽ ഉയർത്തുന്ന ആരോപണങ്ങളുടേയും അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.