സ്ത്രീകൾക്കെതിരായ കുറ്റകൃത്യം വർധിച്ചു; വിധികാത്ത് 72,000 കേസ്

ബംഗളൂരു: നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2021നും 2023നും ഇടയിൽ കർണാടകയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ 40 ശതമാനം കുത്തനെ വർധിച്ചു. 2023ൽ മാത്രം സംസ്ഥാനത്ത് 20,336 കേസ് റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടുമ്പോഴും കോടതികൾക്ക് മുമ്പാകെ ധാരാളം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. വിവിധ കോടതികളിലായി ഏകദേശം 72,000 കേസുകൾ വിചാരണ കാത്തിരിക്കുകയാണ്. 2023ൽ മാത്രം 16,000 കേസുകൾ പുതിയതായി ചേർത്തു. 2023ൽ തീർപ്പാക്കിയ കേസുകളിൽ 92 ശതമാനം കുറ്റവിമുക്തരാക്കപ്പെട്ടു.

പല കേസുകളിലും ഉദ്യോഗസ്ഥർ ആവശ്യമായ തെളിവുകൾ ശേഖരിക്കാത്തതും സർക്കാർ പ്രോസിക്യൂട്ടർമാർ പ്രതിബദ്ധതയോടെ കേസ് പരിഗണിക്കാത്തതുമാണ് ഇതിന് കാരണമെന്ന് ജനവാദി മഹിള സംഘടനയിലെ കെ.എസ്. വിമല പറഞ്ഞു.

Tags:    
News Summary - Crime against women on the rise; 72,000 cases awaiting verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.